വിമാനയാത്രയ്ക്കിടെ തളർന്നു വീണ യുഎസ് വനിതയ്ക്ക് രക്ഷകയായി എഐസിസി സെക്രട്ടറി

0
36

ബെംഗളൂരു: വിമാന യാത്രയ്ക്കിടെ തളർന്നുവീണ യുഎസ് വനിതയുടെ ജീവൻ രക്ഷിക്കാൻ സമയോചിതമായി ഇടപെട്ട എഐസിസി സെക്രട്ടറി ഡോ. അഞ്ജലി നിംബാൽക്കർക്ക് അഭിനന്ദനപ്രവാഹം.

‍ഡോക്ടറും കർണാടകയിലെ മുൻ കോൺഗ്രസ് എംഎൽഎയുമായ അഞ്ജലിയിപ്പോൾ ഗോവയുടെ ചുമതലയുളള എഐസിസി നേതാവാണ്. വോട്ട് കൊള്ളയ്ക്കെതിരെയുള്ള റാലിയിൽ പങ്കെടുക്കാൻ ഗോവയിൽ നിന്നു ഡൽഹിയിലേക്കു പോകുന്നതിനിടെയാണു സംഭവം.

വിമാനത്തിൽ തളർന്നുവീണ സഹയാത്രികയ്ക്കു ഡോ. അഞ്ജലി ഉടൻ സിപിആർ (അടിയന്തര ജീവൻ രക്ഷാ മാർഗം) നൽകിയതാണു രക്ഷയായത്. തുടർന്ന് യാത്രയിലുടനീളം പരിചരിക്കുകയും ഡൽഹിയിലെത്തി ഇവരെ ആശുപത്രിയിലേക്ക് ഉടൻ മാറ്റാൻ മുൻകയ്യെടുക്കുകയും ചെയ്തു.