മെസ്സിക്ക് പറക്കാൻ സ്വന്തം വിമാനം; ഗൾഫ്സ്ട്രീം വി സ്വന്തം വീടുപോലെ

0
7

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഒടുവിൽ ഇന്ത്യയിലെത്തി. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് മെസ്സിയുടെ ‘ഗോട്ട് ടൂർ ഇന്ത്യ 2025’ പര്യടനങ്ങൾ. ഏകദേശം 135 കോടി രൂപ വിലയുള്ള സ്വകാര്യ വിമാനത്തിലാണ് മെസ്സി പൊതുവേ രാജ്യാന്തര യാത്രകൾ നടത്താറുള്ളത്. 

2004ൽ നിർമിച്ച ആഡംബര ജെറ്റ് ആയ ഗൾഫ്സ്ട്രീ വി ആണ് മെസ്സി ഇപ്പോൾ ഉപയോഗിക്കുന്നത്. എൽവി-ഐആർക്യു എന്ന കോഡിൽ അർജന്റീനയിൽ റജിസ്റ്റർ ചെയ്ത വിമാനം മെസ്സി സ്വന്തമാക്കിയത് 2018ൽ. അതിനുമുൻപ് മെസ്സി ഉപയോഗിച്ചിരുന്നത് എംബ്രയെൽ ലെഗസി 650 ആയിരുന്നു. 300 കോടി രൂപയലധികമായിരുന്നു അതിനുവില.

ഗൾഫ്സ്ട്രീം വി വിമാനത്തിന് മെസ്സി തന്റെയും കുടുംബത്തിന്റെയും സ്വാധീനം പതിയുന്ന ചേരുകളൊക്കെ ചേർത്തിട്ടുണ്ട്. വിമാനത്തിന്റെ പിൻഭാഗത്ത് 10 എന്ന അക്കം എഴുതിയിരിക്കുന്നു. മെസ്സിയുടെ ജഴ്സി നമ്പർ. വിമാനത്തിന്റെ സ്റ്റെപ്പുകളിൽ ഭാര്യ അന്റൊണെല്ല, മക്കളായ തിയാഗോ, മാത്തിയോ, സിറോ എന്നിവരുടെ പേരുകൾ കാണാം.

സുരക്ഷയിലും പെർഫോമൻസിലും മുൻപന്തിയിലുള്ള ഗൾഫ്സ്ട്രീം വി അകത്തളത്തിലെ സൗകര്യങ്ങളിലും തികഞ്ഞ ആഡംബരം പുലർത്തുന്നുണ്ട്. ഒരു വീടിനെന്നപോലെ അടുക്കള വിമാനത്തിലുണ്ട്. രണ്ട് ബാത്ത്റൂമുകൾ. 16 സീറ്റുകളാണ് വിമാനത്തിനുള്ളത്. അവ 8 കിടക്കകളാക്കി മാറ്റാനും കഴിയും. അതായത്, ദീർഘദൂര യാത്രപോലും ഗൾഫ്സ്ട്രീം വിയിൽ വീട്ടിലെന്ന പോലെ ആസ്വദിക്കാം.