തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ, തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് കോട്ടയായി കണക്കാക്കിയിരുന്ന മുട്ടട ഡിവിഷനിൽ യു.ഡി.എഫ്. അട്ടിമറി വിജയം നേടി. കോൺഗ്രസ് സ്ഥാനാർത്ഥിയായ വൈഷ്‌ണ സുരേഷ് ഇവിടെ വിജയിച്ചു. വൈഷ്ണ സുരേഷിന് 363 വോട്ടുകൾ ലഭിച്ചപ്പോൾ, എൽ.ഡി.എഫ്. സ്ഥാനാർത്ഥി അംശു വാമദേവന് 231 വോട്ടുകൾ മാത്രമാണ് നേടാനായത്.
ബി.ജെ.പി. സ്ഥാനാർത്ഥി അജിത് കുമാറിന് 106 വോട്ടുകൾ ലഭിച്ചു. കോർപ്പറേഷനിൽ കടുത്ത ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടയിലാണ് മുട്ടടയിൽ കോൺഗ്രസ് സ്ഥാനാർത്ഥി മികച്ച വിജയം നേടിയത്. പ്രാഥമിക സൂചനകൾ അനുസരിച്ച് നിലവിൽ കോർപ്പറേഷനിൽ എൻ.ഡി.എ.യും എൽ.ഡി.എഫും 16 സീറ്റുകളിൽ വീതവും, യു.ഡി.എഫ്. 9 സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്.
