കോൺഗ്രസിൽ നിന്നും പണങ്ങിപ്പോയ എ വി ഗോപിനാഥിന് ഞെട്ടിക്കുന്ന തോൽവി

0
42

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപ്പഞ്ചായത്തിൽ കോൺഗ്രസ് വിട്ട് സ്വതന്ത്ര ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച മുതിർന്ന നേതാവ് എ.വി. ഗോപിനാഥിന് ഞെട്ടിക്കുന്ന തോൽവി. യു.ഡി.എഫ്. സ്ഥാനാർത്ഥിയോടാണ് 130 വോട്ടിന് ഗോപിനാഥ് പരാജയപ്പെട്ടത്.

അൻപത് വർഷത്തെ കോൺഗ്രസ് ഭരണത്തിന് പെരിങ്ങോട്ടുകുറുശ്ശിയിൽ അന്ത്യം കുറിക്കുമെന്ന് പ്രഖ്യാപിച്ചാണ് സി.പി.ഐ.യിലെയും മുസ്‌ലിം ലീഗിലെയും ഒരു വിഭാഗം തങ്ങളോടൊപ്പമുണ്ടാകുമെന്ന് അവകാശപ്പെട്ട് ഗോപിനാഥ് മത്സരത്തിനിറങ്ങിയത്.

എന്നാൽ അദ്ദേഹത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ല. 25 വർഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച എ.വി. ഗോപിനാഥ്, 2019 മുതൽ കോൺഗ്രസ് നേതൃത്വവുമായി അകലത്തിലായിരുന്നു. 2023-ൽ നവകേരള സദസ്സിൽ പങ്കെടുത്തതോടെയാണ് അദ്ദേഹം പാർട്ടിയുടെ പുറത്താക്കൽ നടപടിക്ക് വിധേയനായ