ജിദ്ദ: ജിദ്ദയിൽ കനത്ത മഴ. 2022നു ശേഷം ജിദ്ദയിൽ അനുഭവപ്പെട്ട രണ്ടാമത്തെ ഉയർന്ന (135 മില്ലിമീറ്റർ) മഴയാണിത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി. വിവിധ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്താണ് വെള്ളക്കെട്ട് നീക്കുന്നത്.
സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് വരുന്നതായി നഗരസഭാ അധികൃതർ അറിയിച്ചു. 2022 നവംബർ 24നായിരുന്നു സമീപ കാലത്തെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയിരുന്നത്. അന്ന് 6 മണിക്കൂറിനിടെ 179 മില്ലിമീറ്റർ മഴയാണ് ലഭിച്ചിരുന്നത്.





