നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ; ദിലീപ്, പൾസർ സുനി, പ്രതികൾ കോടതിയിൽ

0
23

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ. രാവിലെ 11ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് പരിഗണിക്കും.

ദിലീപ് കോടതിയിൽ എത്തി. 12 മണിക്കു മുൻപു നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിധി പറയുമെന്നാണു കരുതുന്നത്. കഴിഞ്ഞയാഴ്ച അവസാന രണ്ടു പ്രവൃത്തി ദിവസങ്ങളിൽ അവധിയെടുത്താണു പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് കേസിന്റെ വിധി പറയാനുള്ള അവസാന തയാറെടുപ്പുകൾ നടത്തിയത്.