12 വയസുകാരന് വയോധികൻ്റെ ക്രൂരമർദനം; വിദ്യാർഥിയുടെ താടിയെല്ലിന് പരിക്ക്

0
105

കോഴിക്കോട്: പാലാഴിയിൽ 12 വയസുകാരന് വയോധികൻ്റെ ക്രൂരമർദനം. ഫ്ലാറ്റിലെ ഫുട്ബാൾ ടർഫിനടുത്ത് വച്ച് കളിക്കുന്ന കുട്ടിയെ വയോധികൻ മർദിക്കുകയായിരുന്നു. മർദനത്തിൽ വിദ്യാർഥിയുടെ താടിയെല്ലിന് പരിക്കേറ്റു.

വയോധികൻ്റെ ചെറുമകനെ റബ്ബർ ഗ്രാന്യൂൾസ് കൊണ്ട് എറിഞ്ഞതിലുള്ള വിരോധത്തിലാണ് വിദ്യാർഥിയെ മർദിച്ചത്. മർദനമേറ്റ വിദ്യാർഥിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.