ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതം: പ്രവാസി മലയാളി അന്തരിച്ചു

0
131

സോഹാർ: വടകര പാലയാട് സ്വദേശി സുജീഷ് (40) ഹൃദയാഘാതം മൂലം ഒമാനിലെ സോഹാറിൽ മരിച്ചു. സൊഹാറിൽ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു. രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

അച്ഛൻ: സുരേന്ദ്രൻ, അമ്മ: കാഞ്ചന, ഭാര്യ: സുകന്യ. രണ്ടു മക്കളുണ്ട്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.