വിമാനത്തിൽ ബോംബുണ്ടെന്ന് ഇ–മെയിൽ; മദീനയിൽ നിന്നുള്ള ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി

0
107

അഹമ്മദാബാദ്: മദീനയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബു ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു. സർദാർ വല്ലഭ് ഭായ് പട്ടേൽ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയ വിമാനം പൊലീസെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഹൈദരാബാദ് വിമാനത്താവളത്തിലെ ഇൻഡിഗോ ഓഫിസിലേക്ക് വന്ന ഇ–മെയിലിലാണ് വിമാനത്തിൽ ബോംബുണ്ടെന്ന് പറഞ്ഞിരുന്നത്.