രാഹുലിനെതിരായ ലൈംഗികാതിക്രമ കേസ്: അതിജീവിതയുടെ ചിത്രവും വിവരങ്ങളും പങ്കുവച്ചു; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

0
66

ഇരിങ്ങാലക്കുട (തൃശൂർ): രാഹുൽ‌ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയുടെ ചിത്രവും മറ്റു വിവരങ്ങളും ഫെയ്സ്ബുക്കിൽ പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസ് (45) ആണ് അറസ്റ്റിലായത്.

അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിൽ ചിത്രവും മറ്റു വിവരങ്ങളും ഇവരുടെ അറിവും സമ്മതവും ഇല്ലാതെ സിജോ ജോസ് സമൂഹമാധ്യമങ്ങളിൽ‌ പങ്കുവച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ഇതിനായി പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.