യെദ്യൂരപ്പയ്‌ക്ക് ആശ്വാസം; പോക്സോ കേസിൽ വിചാരണയ്ക്ക് സുപ്രീം കോടതി സ്റ്റേ

0
55

ഡൽഹി: കർണാടക മുൻ മുഖ്യമന്ത്രിയും ബെജപി നേതാവുമായ ബി. എസ്. യെദ്യൂരപ്പയ്‌ക്കെതിരായ പോക്സോ കേസിൽ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു.

കേസ് റദ്ദാക്കാൻ വിസമ്മതിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ യെഡിയൂരപ്പ സമർപ്പിച്ച പ്രത്യേക അവധി ഹർജി പരിഗണിച്ചാണ് നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

2024 മാർച്ചിൽ യെദ്യൂരപ്പയുടെ വസതിയിൽ നടന്ന ഒരു മീറ്റിംഗിനിടെ തന്റെ പ്രായപൂർത്തിയാകാത്ത മകളെ അനുചിതമായി സ്പർശിച്ചുവെന്ന് ആരോപിച്ച് ഒരു സ്ത്രീ നൽകിയ പരാതിയിലാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു നഗരത്തിലെ സദാശിവനഗര്‍ പൊലീസ് യെദ്യൂരപ്പയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. യെദ്യൂരപ്പ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുകയും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വാദിക്കുകയും ചെയ്തിരുന്നു.

കേസ് മറച്ചുവെക്കാന്‍ കുട്ടിയുടെ മാതാവിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായും ആരോപങ്ങളുണ്ട്. കേസില്‍ യെദ്യൂരപ്പയുടെ സഹായികള്‍ ഉള്‍പ്പടെ നാലുപ്രതികളാണുള്ളത്. രത്തേ കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം തള്ളിയകര്‍ണാടക ഹൈക്കോടതി. യെദ്യൂരപ്പയുടെ പ്രായം പരിഗണിച്ച് അന്ന് കേസിൽ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.