സൗദി രാജകുടുംബാംഗം അമീർ അബ്ദുല്ല ബിൻ ഫഹദ് ബിൻ അബ്‌ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ മുസൈദ് ബിൻ ജലവി ആലു സൗദ് അന്തരിച്ചതായി റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്തിന് പുറത്ത് വെച്ചാണ് അമീർ അബ്ദുല്ലയുടെ വിയോഗം സംഭവിച്ചത്. രാജകുമാരന്റെ ആരോഗ്യസ്ഥിതി എന്തായിരുന്നു എന്നതിനെ കുറിച്ചോ, മരണകാരണമോ റോയൽ കോർട്ട് പുറത്ത് വിട്ടിട്ടില്ല.
പരേതന് വേണ്ടി ഇന്ന്, ചൊവ്വാഴ് അസർ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്‌ദുല്ല മസ്‌ജിദിൽ വെച്ച് മയ്യിത്ത് നമസ്കാരം നടക്കും.





