ജിദ്ദ: കെ എം സി സി എന്ന മഹത്തായ ആശയം പ്രവാസ ലോകത്തെ ഓരോ റൂമുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജിദ്ദ അൽ സഫ ഏരിയ കെഎംസിസി പുറത്തിറക്കിയ 2026 വർഷത്തേക്കുള്ള കലണ്ടറിന്റെ പ്രകാശനം സൂഖ് സൂരി കെഎംസിസി ഓഫീസിൽ വെച്ച് നടന്നു. ഏരിയ പ്രസിഡന്റ് നസീർ പെരുമ്പളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സൂഖ് സൂരി കെ എം സി സി ട്രഷററും ജീവ കാരുണ്യ പ്രവർത്തകനുമായ മുസ്തഫ ഒളവട്ടൂരിന് ആദ്യ കോപ്പി കൈമാറി സീനിയര്‍ മെമ്പര്‍ ഹംസ പ്രകാശനം നിർവ്വഹിച്ചു.
കെഎംസിസിയുടെ കാരുണ്യ സ്പർശമായ സുരക്ഷ പദ്ധതികളെക്കുറിച്ചും പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ നോർക്ക ഐ ഡി, പ്രവാസി പെൻഷൻ പദ്ധതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, സഫ ഏരിയ കെഎംസിസി സംഘടിപ്പിക്കുന്ന വിനോദ യാത്രകളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്.
ആസന്നമായ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കുന്നതിനായി പ്രവാസികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു.
പരിപാടിയില്‍ ഏരിയ കെ എം സി സി ജനറൽ സെക്രട്ടറി സമീർ ആമയൂർ സ്വാഗതം പറഞ്ഞു. ഏരിയ ഭാരവാഹികളായ റഹീം തങ്ങൾ, മുനീർ മൈലപ്പുറം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ ശംസുദ്ധീൻ കുറ്റിപ്പുറം നന്ദി രേഖപെടുത്തി.





