റിയാദിൽ ഹൃദയാഘാതം മൂലം കൊല്ലം പേരായം,ഉമയനല്ലൂർ സ്വദേശി മധുസൂദനൻ പിള്ള (66)താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. റിയാദിൽ കോൺട്രാക്റ്റിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം ശുമൈസി ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്
പിതാവ് : രാമകൃഷണ പിള്ള (പരേതൻ)
മാതാവ്: ഓമന അമ്മ
ഭാര്യ: സത്യ. ഇദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർ നടപടികളുമായി വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയുടെ മേൽനോട്ടത്തിൽ കാര്യങ്ങൾ പുരോഗമിക്കുന്നു. റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ഷറഫു പുളിക്കൽ,നസീർ കണ്ണീ ര, ജാഫർ വീമ്പൂർ, കമ്പനി പ്രതിനിധി അരുൺകുമാർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി രംഗത്തുണ്ട്.
