കിഴക്കൻ സഊദിയിൽ മലയാളിയുവാവ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

0
233

ദമാം: സഊദിയിലെ കിഴക്കൻ പ്രവിശ്യയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം കടക്കൽ സ്വദേശിയായ പ്രശാന്ത് ബാബു ആണ് വ്യാവസാഹിക നഗരിയായ ജുബൈലിൽ ആത്മഹത്യ ചെയ്തത്. താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കടക്കൽ അമ്പലത്തിനടുത്താണ് താമസിച്ചിരുന്നത്. നിലമേൽ എൻ എസ് എസ് കോളേജ് പൂർവ്വ വിദ്യാർത്ഥിയാണ്.

ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ഓഫീസ് സ്റ്റാഫായി ജോലി ചെയ്ത് വരികയായിരുന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് ഹസ്സയിൽ ജോലി ചെയ്യുന്ന സഹോദരൻ നിഷാന്ത് ഇന്നലെ (ഞായർ) ജുബൈലിൽ എത്തിച്ചേർന്നു. 10–12 വയസ്സുള്ള രണ്ട് മക്കൾ ഉണ്ട്. ആത്മഹത്യക്കുള്ള കാരണങ്ങളോ പ്രേരണയോ എന്താണെന്ന് വ്യക്തമായിട്ടില്ല.

മരണവുമായി ബന്ധപ്പെട്ട തുടർനടപടികൾ, നിയമ സഹായം, മൃതദേഹം നാട്ടിലേക്കു അയക്കുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്. വെൽഫയർ ജീവകാരുണ്യ പ്രവർത്തകൻ സലീം ആലപ്പുഴ നേതൃത്വം നൽകുന്നു.

ആത്മഹത്യ ഒരിക്കലും ഒരു പരിഹാരമല്ല.

പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാതെ, ധൈര്യത്തോടും ആത്മവിശ്വാസത്തോടും കൂടി മുന്നോട്ട് പോകാൻ ഓരോരുത്തരും ശ്രമിക്കണം. കുടുംബത്തെയും മക്കളെയും അനാഥരാക്കി വിടാതെ ജീവിതത്തെ നേരിടാനുള്ള കരുത്ത് നേടുന്നത് അത്യാവശ്യമാണ്.

നമ്മിൽ പലരും നമ്മുടെ സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ കേൾക്കാനും അവരെ ആശ്വസിപ്പിക്കാനും, അവരുടെ കുടുംബസ്‌ഥിതി അറിയാനും ശ്രമിക്കണം. സുഖദുഃഖങ്ങൾ ചോദിച്ചു അറിയുക, ഇടയ്ക്കിടെ വിളിച്ചു അന്വേഷിക്കുക, റൂം വിസിറ്റുകൾ നടത്തുക — ഇത്തരം ചെറിയ കാര്യങ്ങൾ പോലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.

നമ്മൾ സമൂഹത്തിൽ കൂടുതൽ ബോധവൽക്കരണ പരിപാടികൾ നടത്തണം. കുടുംബത്തിലും ജോലിസ്ഥലത്തും നേരിടുന്ന സമ്മർദ്ദങ്ങളിൽ തളർന്നുപോകുന്ന പ്രവാസി സഹോദരങ്ങളെ ചേർത്തു പിടിച്ചു ആശ്വാസം നൽകാൻ പ്രവാസി സംഘടനകൾ മുൻകൈയെടുക്കണം. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർച്ചയായി നടക്കണം.

എല്ലാവർക്കും തമ്പുരാൻ അനുഗ്രഹം നൽക്കട്ടെ . നല്ല ചിന്തകളും നന്മചെയ്യാനുള്ള പ്രചോദനവും എല്ലാവരിലും ഉണ്ടാകട്ടെ.

സ്‌നേഹത്തോടെ,

ബൈജു അഞ്ചൽ

ജുബൈൽ മലയാളി സമാജം