ഒരു കിലോ പഴത്തിന് 75 റിയാൽ വരെ, ഞെട്ടേണ്ട ഇതാണ് സഊദിയിലെ ‘റോക് ബനാന’; വിശേഷങ്ങൾ അറിയാം
ജിസാൻ: ഒരു കിലോമീറ്റർ പഴത്തിന് 75 റിയാൽ വരെ വില ലഭിക്കുമെന്ന് കേട്ടാൽ ഞെട്ടേണ്ട. സഊദിയിലെ ‘റോക് ബനാന’യുടെ വിലയാണ് ഈ പറയുന്നത്. ജസാൻ മേഖലയിലെ അൽ ഹഷ്ർ മലനിരകളിലാണ് ഈ പഴം. ഇതിനാൽ തന്നെയാണ് ഇതിനു ഈ വിലയും ഉള്ളത്. ഇവിടെ നിന്നുള്ള കർഷകനായ സൽമാൻ അൽ ഹാരിസി (റോക് ബനാന) പാറ വാഴ കൃഷിയിലെ തന്റെ അനുഭവം വിവരിച്ചു.
പാറകൾ വ്യാപകമായി കാണപ്പെടുന്ന ഒരു താഴ്‌വരയിൽ വളരുന്നതിനാലും, പാറകൾക്കിടയിൽ നിന്ന് പൊട്ടിപ്പുറപ്പെടുന്ന ശുദ്ധജലത്തിന്റെ സാന്നിധ്യം ഒരു പ്രത്യേക രുചി നൽകുന്നതിനാലുമാണ് ഈ തരം വാഴപ്പഴത്തിന് ഈ പേര് ലഭിച്ചതെന്ന് അൽഹാരിസി വിശദീകരിച്ചു. അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കർഷകൻ കൂടിയായ അൽഹാരിസി ഇക്കാര്യങ്ങൾ പറയുന്നത്.
കിലോയ്ക്ക് വില 75 റിയാൽ വരെ
റോക് ബനാന എന്നറിയപ്പെടുന്ന ഈ പാറവാഴയ്ക്ക് നല്ല രുചിയും ഗുണനിലവാരവും സുഗന്ധവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് അവയെ വളരെയധികം ജനപ്രിയമാക്കി, നിലവിൽ വില കിലോഗ്രാമിന് 75 റിയാലിലെത്തി. ഉത്പാദനം വർദ്ധിച്ചാൽ വില ഏകദേശം 35 റിയാലായി കുറയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കാർഷിക മേഖലയിലെ വികാസം
ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഈ ഉൽപ്പന്നത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുമായി തൈ കൃഷി വിപുലീകരിക്കുന്നതിനായി താൻ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അൽ-ഹാരിസി വെളിപ്പെടുത്തി. വീഡിയോ കാണാം 👇
