ഇവർ ഇങ്ങനെ ഒരു പണി ചെയ്യുമെന്ന് കരുതിയില്ല, ഇവന്റ് മാനേജ്‌മെന്റ് കമ്പനി ചതിച്ചു,  ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു…..; ദമാമിലെ പരിപാടിയിൽ കൂക്കിവിളി; ആയിരങ്ങൾ പങ്കെടുത്ത പരിപാടിയിൽ സത്യാവസ്ഥ വെളിപ്പെടുത്തി മാപ്പ് ചോദിച്ച് ഹനാൻ ഷാ

0
168

നമ്മുടെ നാട്ടിൽ കുടുംബ സംഗമത്തിന് പോലും ഇതിലും നല്ല മൈക്ക് കിട്ടുമെന്നും എനിക്ക് മ്യൂസിക് ഇട്ട് പാടാനുള്ള ലൈസൻസ് പോലും എടുത്ത് വെച്ചിട്ടില്ലെന്നും ഹനാൻ

ദമാം: ആയിരങ്ങൾ പങ്കെടുത്ത പരിപാടിയിൽ വേണ്ട കാര്യങ്ങൾ സജ്ജീകരിക്കാതെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ നടപടിക്കെതിരെ മലയാളികളുടെ കൂക്കിവിളി. കഴിഞ്ഞ ദിവസം കിഴക്കൻ സഊദി യിലെ ദമാമിൽ നടന്ന പരിപാടി യിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സംഘാടകരുടെ കണക്ക്സ കൂട്ടലുകൾ തെറ്റിച്ച് പ്രശസ്ത ഗായകനായ ഹനാൻ ഷായുടെ പരിപാടി കാണാനായി ആയിരങ്ങൾ എത്തിയിരുന്നു. എന്നാൽ, മലയാളി കാണികളെ നിരാശരാക്കുന്ന തരത്തിലായിരുന്നു കാര്യങ്ങൾ. ഇതിനിടെ പരിപാടി നടത്താനേറ്റ ഇവന്റ് മാനേജ്‌മെന്റിനെതിരെ ഹനാൻ തന്നെ കടുത്ത ഭാഷയിൽ സ്റ്റേജിൽ വെച്ച് പരസ്യമായി വിമർശിക്കുകയും സത്യാവസ്ഥ വെളിപ്പെടുത്തുകയും ചെയ്തു.

മലയാളി മാനേജ്‌മെന്റിന്റെ കീഴിൽ ദമാമിലുള്ള ഹൈപർ മാർക്കറ്റിന്റെ രണ്ടാം വാർഷിക പ്രചരണത്തിനയാണ് വൻ പരിപാടി സജ്ജീകരിച്ചിരുന്നത്. എന്നാൽ, പരിപാടി നടത്തുന്ന ഇവരല്ല പ്രശ്നങ്ങൾക്ക് കാരണമെന്നും നടത്താനായി ഏറ്റെടുത്ത ഇവന്റ് മാനേജ്‌മെന്റ് ആണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഹനാൻ സ്റ്റേജ്ൽ വെച്ച് തന്നെ പരസ്യമായി തുറന്നടിച്ചു. ആയിരങ്ങൾ തടിച്ചു കൂടിയ ഗംഭീരപരിപാടിക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഇല്ലാത്തിരുന്നതിനാൽ പാട്ട് പാടാൻ സാധിക്കാതെ ഹനാൻ വിശദീകരണവുമായി രംഗത്തെത്തി. ഇവന്റ് മാനേജ്‌മെന്റിനെതിരെ കടുത്ത ഭാഷയിൽ വിമർശിക്കുകയും കാണികളോട് മാപ്പ് ചോദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

ആയിരങ്ങൾ തടിച്ചു കൂടിയ ഗംഭീരപരിപാടിക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഇല്ലാത്തിരുന്നതിനാൽ പാട്ട് പാടാൻ സാധിക്കാതെയായത്തോടെയാണ് ഹനാൻ വിശദീകരണവുമായി രംഗത്തെത്തിയത്. ഇവന്റ് മാനേജ്‌മെന്റിനെതിരെ കടുത്ത ഭാഷയിൽ വിമർശിക്കുകയും കാണികളോട് മാപ്പ് ചോദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ സോഷ്യൽ മീഡിയയിലും സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി ഹനാൻ പോസ്റ്റ് ഇറക്കി.ഹനാന്റെ വിശദീകരണം ഇങ്ങനെ 👇

ഇന്നലത്തെ Dammam Event നമ്മളുടെ Statement! ! !!

രണ്ട് മാസം മുൻപ് പരിപാടി Book ആയ ദിവസം തന്നെ ഞങ്ങളുടെ മുഴുവൻ Requirements ഉകളും Client ന് നമ്മൾ കൈമാറിയിരുന്നു, അവസാന 3 ദിവസങ്ങളിൽ പറഞ്ഞ Sound System ഉണ്ടാവില്ലേ എന്ന് Call ഇലും Messages ഉം വീണ്ടും ഓർമ്മപ്പെടുത്തിയിരുന്നു, പക്ഷെ Event നു എത്തിയ സമയത്ത് ഞങ്ങൾക്ക് കിട്ടിയത് 20 അല്ലെങ്കിൽ 30 ആൾക്കാർക്ക് കേൾക്കാൻ പറ്റുന്ന Sound System, Monitors ഇല്ല In Ears ഇല്ല, ഉള്ള Soundbox തന്നെ ഒരു ലോറിന്മേൽ കെട്ടിയത്, മുന്നിലുള്ളത് മിനിമം 4000,5000 പേർ ആണെന്നുള്ളതും ഓർമ്മ വേണം, ഞങ്ങൾ ഒരേ സമയം 2 മൈക്കിലൂടെ പാടിയാൽ പോലും ആർക്കും കേൾക്കാത്ത Setup, വന്നിരുന്ന Families നോട് സഹതാപം തോന്നി ഞാൻ പണ്ട് ഇതേപോലെ പാടിയിരുന്നു, എന്നാൽ അന്നത്തെ വീഡിയോസ് പിന്നീട് പുറത്തുവിട്ട് ഞാൻ പാടുമ്പോൾ Sound ഇല്ല എന്നുപറഞ്ഞു വന്ന വിമർശനങ്ങൾ ചെറുതല്ല, അതുകൊണ്ട് ഇനിയൊരു Risk രന്യനാട്ടിൽ എടുക്കാൻ പറ്റാത്തതുകൊണ്ട് 10 പാട്ടുകളുമായി വന്ന ഞാൻ ഒരു പാട്ടിൽ നിർത്തി, കാണികളോട് കാര്യം തുറന്നുപറയുകയും ചെയ്‌തു, പിന്നീടാണ് ഇടയിൽ നിന്ന Event Company പണി തന്നതാണെന്നും Sound നുള്ള License പോലും അവർ എടുത്തിട്ടില്ലെന്ന് മനസിലായത്, പിന്നെ ഉള്ളത് പോലെ പാടണ്ടിയിരുന്നു എന്ന് പറയുന്നവരോട്, ഞാൻ പോയത് ഉടുമലപ്പെട്ടി LP ഉസ്‌കൂളിൻ്റെ 72 ആം വാർഷികത്തിനല്ല, Saudi Arabia യിലെ Dammam ഇൽ ആണ്, നിയമങ്ങൾക്ക് മാറ്റമുണ്ട്, നാട്ടിൽ ആണെങ്കിൽ Sound System ഞങ്ങൾക്ക് Arrange ചെയ്യാം പക്ഷേ GCC യിലേക്ക് പോകുമ്പോൾ അയച്ചുകൊടുക്കാനും അവിടെ ഒരുക്കാനും മാത്രമേ പറയാനാവൂ, അല്ലാതെ Luggage ഇൽ Soundbox ഉം Stage ഉം കൊണ്ട് പോകാനാവില്ല, സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥയും എൻ്റെ നിസ്സഹായതയും ഇന്നലെ ദമാമിൽ വന്നുചേർന്നവർക്ക് മനസിലായതാണ്, അവർ ഇതിൽ 100% എന്റെ കൂടെയാണ് എന്നെനിക്ക് അറിയാവുന്നതുമാണ്, എന്റേത് അല്ലാത്ത തെറ്റിന് അവരോട് ഞാൻ മാപ്പും പറഞ്ഞതാണ്, എന്നേലും നല്ല പരിപാടിയിൽ വെച്ച് ദമ്മാമിൽ വീണ്ടും കാണാം, എൻ്റെ Audience നു സംഭവത്തിൽ വ്യക്തത വരാൻ വേണ്ടി മാത്രം എഴുതിയത്, Thanks 🙂 വീഡിയോ 👇

വീഡിയോ 1

വീഡിയോ 2

വീഡിയോ 3

ഹനാൻ ഷാ

2022 ലാണ് ഹനാൻ ജനശ്രദ്ധ നേടുന്നത്. ‘പറയാതെ അറിയാതെ’ എന്ന ഗാനത്തിന്റെ കവർ സോങ്ങിലൂടെയായിരുന്നു ഹനാൻ പ്രേക്ഷകരിലേക്ക് എത്തുന്നത്. ശേഷം ഒട്ടേറെ കവർ സോങ്ങുകളും സിംഗിളുകളും മ്യൂസിക് വിഡിയോകളും ഹനാൻഷാ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും വലിയ ജനശ്രദ്ധ നേടുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ രണ്ട് മില്ല്യണിലേറെ ഫോളോവേഴ്സുള്ള ഹനാന്റെ വ്ലോഗുകൾക്കും ആരാധകരേറെയാണ്. ‘ചിറാപുഞ്ചി’, ‘കസവിനാൽ’, ‘ഇൻസാനിലെ’, ‘ഹാനിയ’, ‘ഓ കിനാക്കാലം’, ‘അജപ്പാമട’, ‘ആലപ്പുഴ മുല്ലക്കല്’ തുടങ്ങിയവയാണ് ഹനാന്‍റെ വൈറൽ ഗാനങ്ങൾ.

മലയാളത്തിലെ ജനപ്രിയ ഗായകനാണ് ഹനാൻ ഷാ. ‘മൂൺവാക്ക്’ സിനിമയിലെ ‘ഓ കിനാക്കാലം’ ആണ് ഹനാന്റെ ആദ്യ സിനിമാ ഗാനം. 2022 ലാണ് ഹനാൻ ജനശ്രദ്ധ നേടുന്നത്. ‘പറയാതെ അറിയാതെ’ എന്ന ഗാനത്തിന്റെ കവർ സോങ്ങിലൂടെയായിരുന്നു ഹനാൻ പ്രേക്ഷകരിലേക്ക് എത്തുന്നത്. ശേഷം ഒട്ടേറെ കവർ സോങ്ങുകളും സിംഗിളുകളും മ്യൂസിക് വിഡിയോകളും ഹനാൻഷാ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും വലിയ ജനശ്രദ്ധ നേടുകയും ചെയ്തു. ‘മാർക്കോ’ എന്ന സൂപ്പർഹിറ്റിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമിച്ച് നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രം ‘കാട്ടാളനി’ൽ ഗായകൻ ഹനാൻ ഷാ പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്.

‘ഇൻസാനിലെ’, ‘ചിറാപുഞ്ചി’, ‘കസവിനാൽ’ തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ഹനാൻ ഷായുടെ സിനിമയിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരുന്നു ഇത്. ‘കാട്ടാളന്‍റെ വേട്ടയ്ക്ക് ഇനി ഹനാനും’ എന്ന ടാഗ് ലൈനുമായാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ചത്.

ശ്രദ്ധിക്കുക! വാർത്തയിൽ കൊടുത്തിരിക്കുന്ന ഫോട്ടോ ദമാമിലെ പരിപാടിയുടേത് അല്ല