നിർണായക തെളിവായി വെള്ള കാർ; സഹോദരീഭർത്താവിനെ കൊന്ന് അഴുക്കുചാലിൽ തള്ളി

0
87

ന്യൂഡൽഹി: സഹോദരീഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിൽ. അനീസ് പാൽ (35) എന്നയാളാണ് അറസ്റ്റിലായത്. ഡൽഹിയിലെ സ്വരൂപ് നഗറിലെ ഐപി കോളനിയിലെ അഴുക്കുചാലിൽനിന്നു കഴിഞ്ഞ 12നാണു മൃതദേഹം കണ്ടെടുത്തത്. തുടർന്ന് ഇതു നാഥുപുര നിവാസിയായ യോഗേന്ദറാണെന്നും (26) സംഭവം കൊലപാതകമാണെന്നും പൊലീസ് കണ്ടെത്തി.

തുടരന്വേഷണത്തിൽ പ്രദേശത്ത് ഒരു വെള്ള കാർ എത്തിയതായി അറിഞ്ഞു. ഈ കാർ കൊല്ലപ്പെട്ട യോഗേന്ദറിന്റെ ഭാര്യാസഹോദരനായ അനീസ് പാലിന്റേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു കൊലപാതകം നടത്തിയതായി ഇയാൾ സമ്മതിച്ചത്.

സംഭവദിവസം കാറിലിരുന്നു മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും അനീസ് യോഗേന്ദ്രറിനെ കുത്തിക്കൊലപ്പെടുത്തുകയും ആയിരുന്നെന്നു പൊലീസ് പറഞ്ഞു. രക്തം പുരണ്ട കത്തിയും കാറും കണ്ടെടുത്തിട്ടുണ്ട്.