ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ രാത്രിയിൽ ഏറ്റവും തിളക്കമുള്ള നഗരങ്ങളിലൊന്നായി ദില്ലി മാറിയെന്ന് ഇൻ്റർനാഷണൽ സ്പേസ് സ്റ്റേഷൻ വെളിപ്പെടുത്തി. ടോക്കിയോ, സിംഗപ്പൂർ തുടങ്ങിയ നഗരങ്ങൾക്കൊപ്പമാണ് ദില്ലിയും ഈ പട്ടികയിൽ ഇടംപിടിച്ചത്.
ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ രാത്രിയിൽ ഏറ്റവും തിളക്കമുള്ള നഗരമായി ദില്ലി മാറുകയാണ്.
ടോക്കിയോക്കും സിംഗപ്പൂരിനും ഒപ്പമാണ് ദില്ലിയുടെയും ഈ നേട്ടം. ഇൻറർനാഷണൽ സ്‌പേസ് സ്റ്റേഷൻ (ഐഎസ്‌എസ്) എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോകളിലാണ് രാത്രിയിൽ ഭൂമിയിലെ ഏറ്റവും തിളക്കമുള്ള നഗരങ്ങളിൽ ഒന്നായി ദില്ലിയെ മാറ്റിയത്.
ദില്ലിയെ പ്രകാശിപ്പിച്ച വിളക്കുകൾ
പ്രകാശത്തിന്‍റെ കാര്യത്തിൽ ടോക്കിയോ, സിംഗപ്പൂർ തുടങ്ങിയ നഗരങ്ങളോട് കിടപിടിക്കുന്ന കാഴ്ചയാണ് ദില്ലി സമ്മാനിക്കുന്നത്. ഐഎസ്‌എസ് പകർത്തിയ ഈ ചിത്രങ്ങൾ തലസ്ഥാന നഗരിയിലുടനീളമുള്ള വിളക്കുകളുടെ ദൃശ്യ വിസ്മയം വ്യക്തമാക്കുന്നു. ഏകദേശം 34.67 ദശലക്ഷം ആളുകൾ ദില്ലിയിൽ താമസിക്കുന്നുണ്ട്.
ലോകത്തിലെ രണ്ടാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശമാണ് ദില്ലി. പ്രാദേശിക സമയം രാത്രി 10:54-ന് എടുത്ത ഈ ഫോട്ടോഗ്രാഫിൽ യമുനാ നദി നഗരത്തെ രണ്ടായി വിഭജിക്കുന്നത് വ്യക്തമായി കാണാം. മധ്യഭാഗത്തായി കാണുന്ന തിളക്കമുള്ള ദീർഘചതുരാകൃതിയിലുള്ള ഭാഗം ദക്ഷിണേഷ്യയിലെ ഏറ്റവും തിരക്കേറിയ വ്യോമയാന കേന്ദ്രങ്ങളിലൊന്നായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്.





