ആറ് പേരടങ്ങുന്ന കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി; കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചതാകാം മരണകാരണം

0
188

മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ ആമിറാത്ത് വിലായത്തില്‍ ആറ് പേരടങ്ങുന്ന ഒമാനി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ അത്കിയ പ്രദേശത്താണ് ഭര്‍ത്താവും ഭാര്യയും അവരുടെ നാല് കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ദാരുണമായ മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറിയിച്ചു.

ഉറങ്ങിക്കിടക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെക്കുറിച്ച് ഓപ്പറേഷന്‍സ് സെന്ററിന് വിവരം ലഭിക്കുകയും പൊലീസ് ഉടന്‍ ഇടപെടല്‍ നടത്തുകയുമായിരുന്നു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം തുടരുകയാണ്.