വി. എം. വിനുവിന് പകരം കല്ലായിയിൽ പ്രാദേശിക നേതാവ്; സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും

0
113

കല്ലായി: കോഴിക്കോട് മേയർ സ്ഥാനാർഥിയായി വിഎം വിനുവിൻ്റെ പകരക്കാരനെ യുഡിഎഫ് ഇന്ന് പ്രഖ്യാപിക്കും.പകരക്കാരനായി പ്രാദേശിക നേതാവിനെ മത്സരിപ്പിക്കാനാണ് നീക്കം. പന്നിയങ്കര മണ്ഡലം പ്രസിഡണ്ട് ബൈജു കാളക്കണ്ടി, കല്ലായ് വാർഡ് കൺവീനർ KV സുരേഷ് ബാബു എന്നിവർ പരിഗണനയിലുണ്ട്.

പൊതു സ്വീകാര്യനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ നേതൃത്വം.വിഎം വിനുവിൻ്റെ പേര് പട്ടികയിൽ ഉൾപ്പെടുത്താതിൽ ഡിസിസിയുടെ റിപ്പോർട്ട് ഉടൻ കെപിസിസിക്ക് സമർപ്പിക്കും. സംഭവം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നൈാണ് നേതാക്കളുടെ അഭിപ്രായം.