പലസ്തീനിലെ അഭയാർഥി ക്യാംപിൽ വ്യോമാക്രമണം; 11 മരണം

0
125

ലെബനൻ: പലസ്തീനിലെ അഭയാർഥി ക്യാംപിൽ വ്യോമക്രമണം നടത്തി ഇസ്രയേൽ. തെക്കൻ ലെബനനിലെ സിഡോൺ നഗരത്തിലെ ഐൻ അൽ-ഹിൽവേയിലെ ക്യാംപിലാണ് ആക്രമണമുണ്ടായത്. വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 

ക്യാംപിനകത്തുള്ള ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഇസ്രയേലിനെതിരെ ആക്രമണം നടത്താനായുള്ള തയാറെടുപ്പിനായി ആ സ്ഥലം ഉപയോഗിച്ചിരുന്നെന്നും ഹമാസ് പ്രവർത്തിക്കുന്നിടത്തെല്ലാം അവർക്കെതിരെ നടപടി തുടരുമെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു.