ബിഹാറിൽ തുടർഭരണ സൂചന, 162 സീറ്റുകളിൽ ലീഡുമായി എൻഡിഎ മുന്നേറ്റം

0
128

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ ഞങ്ങളുടെ പ്രതീക്ഷകൾക്കും ഞങ്ങൾക്ക് ലഭിച്ച പ്രതികരണത്തിനും അനുസൃതമാണെന്നും എൻ‌ഡി‌എ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഞാൻ കരുതുന്നുവെന്നും ജെഡിയു. എൻ‌ഡി‌എയെ നയിക്കുന്ന ജെ‌ഡി‌യു ദേശീയ വർക്കിംഗ് പ്രസിഡൻ്റും എംപിയുമായ സഞ്ജയ് കുമാർ ഝാ ആണ് ആഹ്ളാദമറിയിച്ച് രംഗത്തെത്തിയത്.

“മഹാഗഢ്ബന്ധനിൽ ആളുകൾ പരസ്പരം വകുപ്പുകൾ വിതരണം ചെയ്യുകയായിരുന്നു. അവർ സത്യപ്രതിജ്ഞാ തീയതി വരെ തീരുമാനിച്ച് ഇരിക്കുകയായിരുന്നു. പക്ഷേ ജനവിധി തീരുമാനിക്കുന്നത് ജനങ്ങളാണ്. ഞങ്ങൾ കളത്തിലായിരുന്നു. നിതീഷ് ജി റോഡിൽ ആളുകളെ കണ്ടു. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമുള്ള ആളുകളുടെ മുഖത്തെ സന്തോഷത്തിലൂടെയും ഞങ്ങൾക്ക് ലഭിച്ച പ്രതികരണവും മുഴുവൻ ബീഹാറിലെയും ജനങ്ങൾക്ക് വീണ്ടും ഒരു എൻ‌ഡി‌എ സർക്കാർ വേണമെന്നും, നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകണമെന്നും ഞങ്ങൾക്ക് തോന്നി,” സഞ്ജയ് കുമാർ ഝാ പറഞ്ഞു.