കോഴിക്കോട്: നേതൃവിമര്‍ശനം നടത്തിയെന്നാരോപിച്ച് സമസ്ത മുശാവറയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത മുസ്തഫല്‍ ഫൈസിയെ തിരിച്ചെടുക്കില്ല. പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയും മുസ്തഫല്‍ ഫൈസി നല്‍കിയ വിശദീകരണവും മുശാവറ തള്ളി.
ജനുവരി 31-ന് മലപ്പുറത്ത് നടന്ന നവോത്ഥാന സമ്മേളനത്തില്‍ മുസ്തഫല്‍ ഫൈസി നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് വിവാദമാവുകയും മുസ്തഫല്‍ ഫൈസിയെ പുറത്താക്കുന്നതിലെത്തുകയും ചെയ്തത്.
പ്രസംഗത്തില്‍ ‘സമസ്തയിലേക്ക് വൈകിവന്നവര്‍’ എന്ന പരാമര്‍ശം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഉദ്ദേശിച്ചാണെന്ന് മുശാവറ യോഗത്തില്‍ ചിലര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണവിധേയമായി മുസ്തഫല്‍ ഫൈസിയെ മുശാവറയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.





