പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ചന്ദ്രകാന്ത് ഹോസ്പിറ്റൽ, ഇഖ്റ ഹിയറിങ് എയ്ഡ് സെന്റർ, ലൈഫ് സ്റ്റൈൽ സെന്റർ കോട്ടക്കൽ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരുർ ബ്രാഞ്ച്, സഹകാർ മെഡിക്കൽ സർജിക്കൽ ഹൈപ്പർ ഫാർമസി എന്നിവയുടെ സഹകരണത്തോടെ മെഗാ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചേട്ടിയം കിണർ മാനാ റുൽ ഇസ്ലാം സെക്കന്ററി മദ്രസിൽ കാലത്ത് 9 മണിക്ക് മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബുദുറബ്ബ് ഉദ്ഘാടനം നിർവഹിച്ചു.
കോഴിക്കോട് ചന്ദ്രകാന്ത് നേത്രലയ ഹോസ്പിറ്റലിന്റെ എംഡി ഡോ: കെ എസ് ചന്ദ്രകാന്ത് കണ്ണിനുണ്ടാകുന്ന രോഗങ്ങൾ തിമിരം, ഷുഗർ കാരണം ഉണ്ടാകുന്ന കാഴ്ച കുറവ്, മറ്റു നിത്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള കണ്ണിന്റെ പ്രശനങ്ങൾ എന്നിവയെ കുറിച്ച് ക്ലാസ് എടുത്തു.
പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സത്താർ കുറുകത്താണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രവാസി ലീഗ് പഞ്ചായത്ത് സെക്രട്ടറി റഷീദ് ഏലായി സ്വാഗതം പറഞ്ഞു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് അനീഫ മൂന്നിയൂർ മുഖ്യപ്രഭാഷണം നടത്തി ക്യാമ്പിനോടനുബന്ധിച്ച് പ്രവാസി പെൻഷനുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡെസ്ക് സൗകര്യം ക്യാമ്പിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു.





