സഊദിയിൽ മലയാളി യുവാവ് ന്യുമോണിയ ബാധിച്ച് മരണപ്പെട്ടു

0
196

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രാഗേഷ് രമേശന്‍ ആണ് മരിച്ചത്

ദമാം: സഊദിയിൽ മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ്‍ നിവാസില്‍ രാഗേഷ് രമേശന്‍ (37) വയസ് ആണ് മരിച്ചത്. കിഴക്കൻ സഊദിയിലെ ദമാമിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.

പനിയും കഫക്കെട്ടും അനുഭവപ്പെട്ട രാഗേഷ് ദിവസങ്ങള്‍ക്ക് മുമ്പ് ചികിത്സ തേടുകയായിരുന്നു. പിന്നീട് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അഡ്മിറ്റാവുകയും വെന്റിലേറ്ററിൽ ആകുകയും ചെയ്തു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ കഴിഞ്ഞു വന്ന രാഗേഷ് കഴി‍ഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

എട്ട് വര്‍ഷമായി ദമ്മാമിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എ‍ഞ്ചിനിയറായി ജോലി ചെയ്തു വരികയാണ്.

ഭാര്യ: നീതു രമേശന്‍, മക്കളായ സകേത് രാഗേഷ്, സാംരംഗ് രാഗേഷ് എന്നിവരടങ്ങുന്ന കുടുംബം കൂടെയുണ്ടായിരുന്നു. ഇവര്‍ ഇന്ന് നാട്ടിലേക്ക് മടങ്ങി. മക്കള്‍ ദമാം ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.