ബ്രിട്ടീഷ് എയർവേഴ്സില്‍ യാത്ര ചെയ്യവെ 12 -കാരിയെ നിരന്തരം ശല്യം ചെയ്ത ഇന്ത്യക്കാരന് ഒടുവില്‍ ജയിൽ ശിക്ഷ. 2024 ഡിസംബര്‍ 14 -ാം തിയതിയാണ് പരാതിക്ക് കാരണമായ സംഭവം നടന്നത്. എന്നാല്‍. കഴിഞ്ഞ ദിവസമാണ് ഇയാൾക്കെതിരെ കോടതി ശിക്ഷാ നടപടി കൈക്കൊണ്ടത്.
അന്നേ ദിവസം മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേഴ്സിന്റെ വിമാനത്തില്‍ യാത്ര ചെയ്ത ഇന്ത്യക്കാരനായ ജാവേദ് ഇനാംദാർ (34) ആണ് പ്രതി. ഇദ്ദേഹത്തെ കോടതി 21 മാസത്തെ തടവിന് ശിക്ഷിച്ചു.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ഒരു ഷിപ്പിംഗ് കമ്പനി എക്സിക്യൂട്ടീവുമായ ജാവേദ് അര്‍ദ്ധരാത്രിയില്‍ കുട്ടിയുടെ കൈയില്‍ അനുചിതമായി കയറിപ്പിടിച്ചെന്നും കുട്ടി കരഞ്ഞിട്ടും പിടി വിടാന്‍ ഇയാൾ മടിച്ചുവെന്നും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐൽവർത്ത് ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ, 12 വയസ്സുള്ള പെൺകുട്ടി അർദ്ധരാത്രിയിൽ ഉറക്കമുണർന്ന് കരയുകയും നിയാളെ മാറ്റൂവെന്ന് അലറുകയും ചെയ്തതായി ജഡ്ജിയോട് പറഞ്ഞു. കുട്ടി അങ്ങേയറ്റം മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബ്രിട്ടീഷ് എയർലൈന്‍ ക്യാബിന് ക്രൂ അംഗവും കോടതിയില്‍ മൊഴി നല്കി. ഇയാൾ കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റാന്‍ ശ്രമിച്ചിരുന്നതായും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും ക്രൂ അംഗം കോടതിയില്‍ മൊഴി നല്കി.





