സഊദി കെ എം സി സി കുടുംബ സുരക്ഷ പദ്ധതി വിജയിപ്പിക്കും: കോട്ടക്കല്‍ മണ്ഡലം കെ എം സി സി

റിയാദ്: സഊദി കെ എം  സി സി നാഷണല്‍ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതിയില്‍ മണ്ഡലത്തില്‍ നിന്നുള്ള മുഴുവന്‍ കെ എം സി സി മെമ്പര്‍മാര്‍രേയും ഉള്‍പ്പെടുത്തി കാമ്പയിന്‍ വിജയിപ്പിക്കാന്‍ റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇതിനായി മണ്ഡലത്തില്‍പെട്ട പഞ്ചായത്ത് – മുനിസിപ്പല്‍ കോര്‍ഡിനേറ്റര്‍മാരെ യോഗം തെരെഞ്ഞെടുത്തു. പ്രവാസികള്‍ക്കിടയില്‍ മരണം, ഗുരുതര രോഗം എന്നിവ സംഭവിച്ചാല്‍ ധന സഹായം ലഭിക്കുന്ന പ്രസ്തുത പദ്ധതി ഏറെ മാതൃക പരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നുള്ള മുഴുവന്‍ പ്രവാസികളും പ്രസ്തുത പദ്ധതിയില്‍ അംഗമാകണമെന്ന് യോഗം അഭ്യര്‍ഥിച്ചു.

കോട്ടക്കല്‍ മണ്ഡലം കെ എം സി സി നടത്തി വരുന്ന ‘സിക്സ് മൊയീസ്’ കാമ്പയിന്‍ സമാപനം നവംബര്‍ 21 വെള്ളിയാഴ്ച സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. യുവ പണ്ഡിതനും പ്രഭാഷകനുമായ ജംഷീദ് ഹുദവി പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ ജില്ല – സെന്‍ട്രല്‍ – നാഷണല്‍ കെ എം സി സി ഭാരവാഹികളും സംബന്ധിക്കും. ഇതോടൊപ്പം ആസന്നമായ പഞ്ചായത്ത് – മുനിസിപ്പല്‍ തെരെഞ്ഞെടുപ്പ് കണ്‍വന്‍ഷനും എസ് ഐ ആര്‍ ബോധ വല്‍ക്കരണവും നടത്തും. മണ്ഡലത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുത്തു പരിപാടി വിജയിപ്പിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.

ബത്ഹയില്‍ വെച്ച് നടന്ന യോഗം മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പൊന്‍മള ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പുവാട് അധ്യക്ഷത വഹിച്ചു. ഗഫൂര്‍ കൊന്നക്കാട്ടില്‍,  ദി ലൈബബ് ചാപ്പനങ്ങാടി, മൊയ്തീന്‍ കോട്ടക്കല്‍, ഹാഷിം കുറ്റിപ്പുറം, ഗഫൂര്‍ കോല്‍ക്കളം,  ജംഷി കൊടുമുടി, ഫൈസല്‍ എടയൂര്‍, മുഹമ്മദ് കല്ലിങ്ങല്‍, നൗഷാദ് കണിയേരി, യൂനുസ് ചേങ്ങോട്ടൂര്‍, ഫാറൂഖ് പൊന്‍മള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍ സ്വാഗതവും ഇസ്മായില്‍ പൊന്‍മള നന്ദിയും പറഞ്ഞു.