ന്യൂഡല്‍ഹി: വിവാഹം കഴിക്കാന്‍ സ്ത്രീയെ കണ്ടെത്തി തരാം എന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ച കൂട്ടുകാരനെ കുത്തി യുവാവ്. കുത്ത് കൊണ്ട കൂട്ടുകാരന്‍ കത്തി വലിച്ചൂരി യുവാവിനെയും തിരിച്ചുകുത്തി. ഡല്‍ഹിയിലാണ് സംഭവം. ഒക്‌ടോബറില്‍ നടന്ന സംഭവത്തില്‍ ഒളിവിലായിരുന്ന ഒരാളെ ഈ മാസം നാലിന് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന് പിന്നിലെ കാരണം വെളിവായത്.
ദീപക്കും ജഗദീഷുമാണ് സംഭവത്തില്‍ ഉള്‍പ്പെട്ടത്. ഇരുവരും സുഹൃത്തുക്കളാണ്. ഏറെ നാളായി ഭാര്യയുമായി പിണക്കത്തിലായിരുന്നു ദീപക്ക്. ഇതിനെ തുടര്‍ന്ന് ഭാര്യയെ സ്വന്തം വീട്ടില്‍ ദീപക്ക് കൊണ്ടുചെന്നാക്കിയിരുന്നു.





