‘സമരം ചെയ്യാന്‍ യൂത്ത് ലീഗും മത്സരിക്കാന്‍ നേതാക്കളും’-മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് വരുത്തിയതിനെതിരെ യൂത്ത് ലീഗ്

0
153

കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തക സമിതിയില്‍ ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കാനുള്ള തീരുമാനമെടുത്തതിലും പാര്‍ലമെന്ററി ബോര്‍ഡില്‍ യൂത്ത് ലീഗ് നേതാക്കളെ തഴഞ്ഞതിലും യൂത്ത് ലീഗ് പ്രതിഷേധം അറിയിച്ചു.

സമരം ചെയ്യാന്‍ യൂത്ത് ലീഗും മത്സരിക്കാന്‍ നേതാക്കളും എന്ന നിലപാട് ശരിയല്ലെന്നും യുവ നേതൃത്വത്തിന് പ്രാതിനിധ്യം ചോദിച്ചു വാങ്ങുന്നതില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് വീഴ്ച ഉണ്ടായി എന്നും വിമര്‍ശനം.

പ്രതിഷേധം ലീഗ് നേതൃത്വത്തെ അറിയിക്കാനും വെള്ളിയാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളെ കണ്ട് പ്രതിഷേധം അറിയിക്കാനാണ്‌ തീരുമാനം.