- സുരക്ഷ നിലവാരം ഉയർത്തുക എന്നതാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്.
റിയാദ്: പെട്രോൾ സ്റ്റേഷനുകൾക്കുള്ളിൽ ഇന്ധനം നിറയ്ക്കുമ്പോൾ ശരിയായ റൂട്ടുകൾ പാലിക്കാത്ത ഉപഭോക്താകൾക്ക് ഇന്ധനം നൽകുന്നത് വിലക്കി ഊർജ്ജ മന്ത്രാലയം. ഇന്ധനം നിറക്കാൻ വാഹനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യണമെന്നും വാഹന എഞ്ചിൻ ഓഫ് ചെയ്യാത്തവർക്കും ഇന്ധനം നൽകരുതെന്നും നിർദേശമുണ്ട്.
ഇത് സംബന്ധിച്ച് ഇന്ധന സ്റ്റേഷനുകളുടെയും സർവീസ് സെന്ററുകളുടെയും മാനേജ്മെന്റുകൾക്ക് മന്ത്രാലയം സർക്കുലർ അയച്ചു. പെട്രോള്‍ ബങ്കുകളുടെയും സര്‍വീസ് സെന്ററുകളുടെയും മാനേജ്‌മെന്റുകള്‍ക്കു പുറമെ പെട്രോള്‍ ബങ്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെയും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്റെയും കരാറുകളേറ്റെടുത്ത കമ്പനികള്‍ക്കും അയച്ച സര്‍ക്കുലറില്‍ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി.
പെട്രോൾ സ്റ്റേഷനുകൾക്കുള്ളിലെ വാഹനങ്ങളുടെ ചലനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, സേവനത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനും ലംഘനങ്ങൾ ഒഴിവാക്കാനും, ഗ്യാസ് സ്റ്റേഷനുകളിലെ സുരക്ഷ നിലവാരം ഉയർത്താനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനുമാണ് ഈ തീരുമാനം നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.





