പെൺവാണിഭം; മദീനയിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

0
248

മദീന: പെൺവാണിഭക്കേസിൽ മദീനായി സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പ്രവാസികൾ അറസ്റ്റിൽ. ഇവിടെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിക്കെയാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ മദീന പോലീസ് അറസ്റ്റ് ചെയ്തത്. പ്രവാസികൾ ഏത് രാജ്യക്കാരാണെന്നു അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പ്രവാസികൾ അറസ്റ്റിലായി എന്ന് മാത്രമാണ് അധികൃതർ വെളിപ്പെടുത്തിയിട്ടുള്ളത്.

ജനറൽ ഡയറക്ടറേറ്റ് ഫോർ കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗുമായി ഏകോപിപ്പിച്ച് മദീന പോലീസ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഇവരെ അസ്‌ററ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികൾക്ക്ക്തിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.