മൊഴി രേഖപ്പെടുത്താനായി സ്റ്റേഷനിലെത്തി; പോക്‌സോ കേസിലെ ഇര ശുചിമുറിയിൽ വെച്ച് കൈ ഞരമ്പ് മുറിച്ചു

0
66

കോഴിക്കോട്: പോക്‌സോ കേസിലെ ഇര ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു ആത്മഹത്യാശ്രമം. ശുചിമുറിയിൽ വെച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു.

മൊഴി രേഖപ്പെടുത്താനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇതിനിടെയാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് സൂചന. പെൺകുട്ടിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.