മലപ്പുറത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

0
18
  • ഡ്രൈവിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു

മലപ്പുറം: വളാഞ്ചേരിയിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വളാഞ്ചേരി എളയമ്പറമ്പിൽ റഫീഖിന്റെ ഭാര്യ ജംഷീന (27)യാണ് മരിച്ചത്.

വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിലാണ് അപകടം. ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ, ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വളാഞ്ചേരി സി.എച്ച് ആശുപത്രിക്ക് മുൻവശത്താണ് അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ജംഷീന മരണപ്പെട്ടു. ഡ്രൈവിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.