തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തിയ നടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പോര്‍ട്ടര്‍ അറസ്റ്റില്‍. റെയില്‍വേ പോര്‍ട്ടറായ അരുണിനെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
ഷൂട്ടിങ് സംബന്ധമായ യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയോട് അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്കു കടക്കാന്‍ സഹായിക്കാമെന്ന് ഇയാള്‍ പറഞ്ഞു. റെയില്‍വേ ലൈന്‍ മുറിച്ചുകടക്കേണ്ടെന്നും നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നും വിശ്വസിപ്പിച്ചു.
തുടര്‍ന്ന് ട്രെയിന്‍ കയറി അപ്പുറത്തെത്തി ട്രാക്കിലേക്കു വലിഞ്ഞുകയറാന്‍ തുടങ്ങുമ്പോള്‍ ദേഹത്ത് കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി. റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇയാളെ ന്യായീകരിച്ച് സംസാരിച്ചതിനെത്തുടര്‍ന്ന് നടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇയാളെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.





