കേട്ടാല്‍ ഞെട്ടും പക്ഷെ കാര്യം സത്യമാണ്; ഒരു പോത്തിന്‍റെ വില 23 കോടി

0
19

ഒരു പോത്തിന്‍റെ വില 23 കോടി, കേട്ടാല്‍ ഞെട്ടും പക്ഷെ കാര്യം സത്യമാണ്. ഹരിയാനയിൽ നിന്നുള്ള അൻമോൽ എന്ന പോത്താണ് ഇപ്പോൾ സൈബറിടത്തെ വൈറൽ താരം. 1,500 കിലോഗ്രാം ഭാരമുള്ള അൻമോൽ എന്ന പോത്തിന്റെ വില 23 കോടി രൂപയാണ്. പ്രശസ്തമായ പുഷ്കർ മേളയിൽ താരമാണ് അൻമോൽ.

ഭീമാകാരമായ ശരീരവും തിളങ്ങുന്ന ചര്‍മവുമുള്ള അന്‍മോൽ എന്ന പോത്ത് നേരത്തേ തന്നെ വാർത്തകളിൽ താരമായിരുന്നു.  പുഷ്കറിൽ നടക്കുന്ന കന്നുകാലി ചന്തയിൽ അൻമോൽ കൂടാതെ ഒട്ടേറെ വിലകൂടിയ മൃഗങ്ങളുണ്ട്. ഈ പോത്തിന്റെ ബീജത്തിനും ആവശ്യക്കാരുണ്ട്. ബീജം വിൽപനയിലൂടെ മാത്രം ഉടമയായ ഗിൽ പ്രതിമാസം ഏകദേശം 5 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട്. ആഴ്ചയിൽ രണ്ടുതവണയാണ് ബീജം ശേഖരിച്ച് വിൽക്കുന്നത്.

എട്ടു വയസ് പ്രായമുള്ള പോത്തിന്റെ ഒരു ദിവസത്തെ ഭക്ഷണവും മറ്റു ചെലവുകളും മാത്രം 1500 രൂപ വരും. 250 ഗ്രാം ബദാം, 4 കിലോയോളം മാതളം, 30 ഏത്തപ്പഴം, 5 ലീറ്റർ പാൽ, 20 മുട്ട തുടങ്ങിയവയാണ് അൻമോലിന്റെ ഏകദേശ ഭക്ഷണക്രമം. ദിവസവും രണ്ടുനേരം എണ്ണതേച്ച് മിനുക്കിയാണ് ഈ പോത്തിനെ കുളിപ്പിക്കുന്നത്.