ജുബൈൽ: ജുബൈൽ കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജുബൈൽ മലയാളി സമാജം ലേഡീസ് വിംഗ് സംഘടിപ്പിച്ച ബ്രെസ്റ്റ് കാൻസർ അവബോധ ക്യാമ്പ് വൻ വിജയത്തോടെ സമാപിച്ചു. പ്രവാസി വനിതകൾക്കായി, സ്ത്രീകൾക്കായി മാത്രമായി സംഘടിപ്പിച്ച ഈ മെഡിക്കൽ ക്യാമ്പിൽ ധാരാളം വനിതകൾ ആവേശപൂർവ്വം പങ്കെടുത്തു.
സമാജം പ്രസിഡന്റ് ആഷാ ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി നീതു രാജേഷ് സ്വാഗതം പറഞ്ഞു. സമാജം രക്ഷാധികാരി സാറാഭായ് സൈഫുദ്ധീൻ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
കിംസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവി ഡോ. റസിയ സാബു ബ്രെസ്റ്റ് കാൻസർ അവബോധ ക്ലാസ്സ് എടുത്തു. സഊദി ഹാർട്ട് അസോസിയേഷൻ സർട്ടിഫൈഡ് ട്രെയിനർ സിസ്റ്റർ ലിനി വിവേക് പൊതുവായ ഹെൽത്ത് ക്ലാസ്സ് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് ധന്യ ഫെബിൻ ആശംസകൾ അറിയിച്ചു സംസാരിച്ചു. സെക്രട്ടറിമാരായ ബിബി രാജേഷ്, ശാലിനി ദീപേഷ് എന്നിവർ ക്ലാസുകൾ എടുത്ത അതിഥികളെ സമ്മാനങ്ങൾ നൽകി ആദരിച്ചു. സെക്രട്ടറി സിനി സന്തോഷ് നന്ദിപ്രസംഗം നടത്തി. ട്രഷറർ സോണിയ മോറിസ് പരിപാടി നിയന്ത്രിച്ചു.
വൈസ് പ്രസിഡണ്ട് അനു സൂരജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു ശരത്, ഫാത്തിമ അഫ്സൽ, ജിജി ലീനസ്, ഗീതു വിഷ്ണുജിത് എന്നിവർ പരിപാടി ഏകോപിപ്പിച്ചു.
സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മുൻനിർത്തി ഇനിയും ഇത്തരത്തിലുള്ള പ്രയോജനകരമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ലേഡീസ് വിംഗ് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാ വ്യക്തികൾക്കും, പ്രത്യേകിച്ച് ജുബൈൽ കിംസ് ഹോസ്പിറ്റൽ അധികൃതർക്കും നന്ദിയും കടപ്പാടും അറിയിച്ചു.
