- ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ (സിജിഐ) അധികാരപരിധിയിൽ വരുന്ന ജിദ്ദ മേഖലയിലാണ് സംഭവം
ന്യൂഡൽഹി: സഊദിയിൽ മദ്യസംഘവും പോലീസും തമ്മിലുണ്ടായ വെടിവെപ്പിനിടെ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ഗിരിധി ജില്ലയിൽ ദുമ്രി ബ്ലോക്കിന് കീഴിലുള്ള ദുധാപാനിയ ഗ്രാമത്തിൽ താമസിക്കുന്ന വിജയ് കുമാർ മഹാതോ (27) ആണ് ജിദ്ദക്ക് സമീപം നടന്ന അത്യാഹിതയിൽ മരണപ്പെട്ടത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പ്രാദേശിക പോലീസും അനധികൃത മദ്യക്കച്ചവടത്തിൽ ഏർപ്പെട്ട കുറ്റവാളികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. സംഭവത്തിനിടെ വിജയ് കുമാർ മഹാതോ വെടിയേറ്റ് മരിച്ചതായി ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും പറഞ്ഞതയായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു .
ഹ്യുണ്ടായ് എഞ്ചിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു വിജയ് കുമാർ മഹാതോ. ട്രാൻസ്മിഷൻ ലൈൻ പദ്ധതികളിൽ ജോലി ചെയ്യാൻ ഏകദേശം ഒരു വർഷം മൂപ്പൻ വിജയ് കുമാർ മഹാതോ സഊദിയിൽ എത്തിയത്.
ഒക്ടോബർ 15 ന് വിജയ് തന്റെ ജോലിസ്ഥലത്തിന് സമീപം നടക്കുമ്പോൾ പോലീസും പ്രദേശത്ത് പ്രവർത്തിക്കുന്ന പ്രാദേശിക കൊള്ളപ്പലിശക്കാരും തമ്മിലുള്ള വെടിവയ്പ്പിനിടെ വിജയ് കുമാർ മഹാതോ കുടുങ്ങുകയായിരുന്നുവെന്ന് മഹാതോയുടെ സഹോദരീഭർത്താവ് രാം പ്രസാദ് മഹാതോ പറഞ്ഞു. ‘വെടിവയ്പ്പ് ആരംഭിച്ചപ്പോൾ വിജയ് സമീപത്തുണ്ടായിരുന്നു. വെടിയുണ്ട അബദ്ധത്തിൽ അദ്ദേഹത്തിൽ കൊള്ളുകയായിരുന്നു‘. രാം പ്രസാദ് പറഞ്ഞു. വെടിയേറ്റ ഉടൻ വിജയ് യെ ഉടൻ തന്നെ ഒരു പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകളോടെ അദ്ദേഹം മരണമടഞ്ഞുവെന്നും ഒക്ടോബർ 24 നാണ് കുടുംബത്തിന് മരണവാർത്ത ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
“മരിക്കുന്നതിന് മുമ്പ്, മറ്റൊരാൾക്ക് വേണ്ടിയുള്ള വെടിയുണ്ടയാണ് തനിക്ക് ഏറ്റതെന്നും സഹായത്തിനായി അപേക്ഷിക്കുകയാണെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം ഭാര്യക്ക് പ്രാദേശിക ഭാഷയിൽ ഒരു വോയ്‌സ് നോട്ട് അയച്ചു,” റാം പ്രസാദ് പറഞ്ഞു. വിജയ് കുമാറിനു ഭാര്യയും 5 ഉം 3 ഉം വയസ്സുള്ള രണ്ട് ആൺമക്കളും മാതാപിതാക്കളുമുണ്ട്.
സംഭവത്തെക്കുറിച്ച് ദുമ്രി എംഎൽഎ ജയറാം കുമാർ മഹാതോയിൽ നിന്ന് പരാതി ലഭിച്ചതായും അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതായും ജാർഖണ്ഡ് തൊഴിൽ വകുപ്പിന് കീഴിലുള്ള സംസ്ഥാന മൈഗ്രന്റ് കൺട്രോൾ സെൽ മേധാവി ശിഖ ലക്ര പറഞ്ഞു. “സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുമായി വകുപ്പ് വിഷയം റാഞ്ചിയിലെ കുടിയേറ്റവകുപ്പിനും (റാഞ്ചി) റിയാദിലെ ഇന്ത്യൻ എംബസിക്കും കൈമാറിയതായും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ജാർഖണ്ഡ് സർക്കാരിന് ലഭിച്ച ഔദ്യോഗിക വിവരമനുസരിച്ച്, ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ (സിജിഐ) അധികാരപരിധിയിൽ വരുന്ന ജിദ്ദ മേഖലയിലാണ് സംഭവം നടന്നത്. മരണത്തെ സംശയാസ്പദമായി കണക്കാക്കുന്നുണ്ടെന്നും, അന്വേഷണം പൂർത്തിയാകുന്നതുവരെയും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതുവരെയും മഹാതോയുടെ മൃതദേഹം മക്കയിലെ ജുമുമിലുള്ള പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിന്റെ കസ്റ്റഡിയിൽ തുടരുമെന്നും സിജിഐ അറിയിച്ചു. സൗദി അധികൃതരുമായും തൊഴിലുടമയുമായും സർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ജാർഖണ്ഡ് തൊഴിൽ വകുപ്പിന് കീഴിലുള്ള സംസ്ഥാന മൈഗ്രന്റ് കൺട്രോൾ സെൽ മേധാവി ശിഖ പറഞ്ഞു.
നഷ്ടപരിഹാരം നൽകാൻ കമ്പനി സമ്മതിക്കുന്നതുവരെ മൃതദേഹം തിരികെ കൊണ്ടുവരുന്നതിനുള്ള ഔപചാരികതകളുമായി മുന്നോട്ട് പോകില്ലെന്നാണ് കുടുംബാംഗങ്ങളുടെ നിലപാട്. “കമ്പനി ഉത്തരവാദിയായിരിക്കണം. നഷ്ടപരിഹാരം സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നതുവരെ ഞങ്ങൾ മൃതദേഹം സ്വീകരിക്കില്ല,” മഹാതോയുടെ സഹോദരീഭർത്താവ് രാം പ്രസാദ് പറഞ്ഞു. അതേസമയം, സംഭവത്തിൽ വിജയ് കുമാർ മഹാതോയുടെ കമ്പനിയുടെ പ്രോജക്ട് മാനേജരും സൈറ്റ് മാനേജരും പ്രതികരിച്ചിട്ടില്ല.
