അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം‌: വിശിഷ്ടാതിഥിയായി മമ്മൂട്ടി, പൊതുവേദിയിലെത്തുന്നത് മാസങ്ങൾക്ക് ശേഷം

0
8

തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി മമ്മൂട്ടി. മാസങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി പൊതുവേദിയിലെത്തുന്നത്. കഴിഞ്ഞ എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി പൊതുവേദിയിലെത്തുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കമൽഹാസനും മോഹൻലാലും മമ്മൂട്ടിയും പങ്കെടുക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

എന്നാൽ ഇരുവരും ചടങ്ങിൽ പങ്കെടുക്കില്ല, മോഹൻലാൽ ദുബായിൽ നിന്നും വ്യക്തിപരമായ അസൌകര്യമുണ്ടെന്ന് അറിയിച്ചിരുന്നു. താരനിബിഡമായ ചടങ്ങിൽ അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം നടത്താനായിരുന്നു സര്‍ക്കാര്‍ ആലോചന. മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്തെത്തിയിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കമൽഹാസനും അറിയിച്ചിരുന്നു.