നാളത്തെ നിയമസഭാ സമ്മേളനം ചട്ടവിരുദ്ധം; സ്പീക്കർക്ക് കത്ത് നൽകി കോൺഗ്രസ്

0
14

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ നാളത്തെ സമ്മേളനം ചട്ടവിരുദ്ധമെന്നാരോപിച്ച് കോൺഗ്രസ് സ്പീക്കർക്ക് കത്ത് നൽകി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എ.പി. അനില്‍കുമാറാണ് സ്പീക്കർക്ക് കത്ത് നൽകിയത്. നിയമസഭയുടെ മുൻകൂട്ടി അനുമതി നേടാതെ ശനി ഞായർ ദിവസങ്ങളിൽ നിയമസഭ സമ്മേളിക്കാറില്ലെന്ന് ആരോപിച്ചാണ് കത്ത് നൽകിയത്.

ചട്ടം 13(2) നിലവിൽ വന്നതിനുശേഷം നാളിതുവരെ നിയമസഭയുടെ മുൻകൂട്ടിയുള്ള അനുമതി ഇല്ലാതെ ശനി, ഞായർ, പൊതു അവധി ദിവസങ്ങൾ എന്നിവയിൽ സഭാ സമ്മേളനം ചേർന്ന കീഴ്വഴക്കം ഉണ്ടായിട്ടില്ല. അതിനാൽ നവംബർ ഒന്ന് ശനിയാഴ്ച സഭാ സമ്മേളനം ചേരുവാൻ തീരുമാനിച്ചതിനെതിരെ റൂളിങ് നല്‍കണമെന്നും എ.പി. അനില്‍കുമാർ ആവശ്യപ്പെട്ടു.

അതി ദാരിദ്യ നിര്‍മാര്‍ജനം പ്രഖ്യാപിക്കാന്‍ വേണ്ടിയാണ് കേരള പിറവിദിനത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന മാത്രമാണ് നിയമസഭയിലുണ്ടാകുക. അറുപത്തിനാലായിരം അതി ദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യ രേഖയില്‍നിന്ന് പുറത്തെത്തിച്ചു എന്നാണ് സര്‍ക്കാർ പറയുന്നത്.