കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിരൂപ വിലവരുന്ന സ്വർണം പിടികൂടി. നൗഫൽ പുത്തൻകോട്ട് എന്ന യാത്രക്കാരനാണ് പിടിയിലായത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ കീഴിലുള്ള കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിറ്റാച്മെന്റാണ് യാത്രക്കാരനിൽ നിന്നു സ്വർണം പിടികൂടിയത്.
890.35 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് പിടിച്ചെടുത്തത്. ഇതിനു വിപണിയിൽ 1.04 കോടി രൂപ വിലവരും. ഈ മാസം ആദ്യം കരിപ്പൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ ഒന്നരകോടിയോളം രൂപയുടെ സ്വർണമിശ്രിതം കണ്ടെടുത്തിരുന്നു. സ്വർണം പിടികൂടുമെന്നായപ്പോൾ





