യുവതിയോട് അശ്ലീല ആംഗ്യം, പോലീസുകാരന്‍റെ കോളറിന് കുത്തിപ്പിടിച്ച് യുവതി

0
16

ഉത്തർപ്രദേശിലെ കാൺപൂരിൽ റോഡിലൂടെ പോവുകായയിരുന്ന ഒരു യുവതിയോട് അശ്ലീല ആംഗ്യം കാണിച്ചതിന് പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തു. യുവതി തന്നെയാണ് പോലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ, പോലീസുകാരനെതിരെ നടപടിക്ക് തുനി‌ഞ്ഞ യുവതിക്ക് അഭിനന്ദന പ്രവാഹം.

കോണ്‍സ്റ്റബിളുമായി യുവതി സ്റ്റേഷനിലേക്ക്
പോലീസ് റെസ്‌പോൺസ് വെഹിക്കിൾ (പിആർവി) ആയി നിയമിതനായ കോൺസ്റ്റബിളാണ് വഴിയാത്രക്കാരിയായ യുവതിയോട് ആശ്ലീല ആംഗ്യം കാണിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പിന്നാലെ യുവതി പോലീസുകാരനെ ചോദ്യം ചെയ്യുകയും ഇയാളുടെ കോളറിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകാന്‍ മറ്റൊരു പോലീസുകാരന്‍റെ സഹായം ലഭിച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.