കുട്ടിയെ കാണാൻ അനുവദിക്കാത്തതിനെ ചൊല്ലി തർക്കം; ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു

0
11

മലപ്പുറം: പരപ്പനങ്ങാടിയിൽ യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. പുത്തരിക്കൽ സ്വദേശി അരുണാണ് ഭാര്യ മേഘ്നയെ വെട്ടിയത്. ഇരുവരും പിരിഞ്ഞുകഴിയുകയായിരുന്നു.കുട്ടിയെ കാണാൻ അരുണിന്റെ വീട്ടിൽ മേഘ്ന എത്തിയപ്പോൾ ആണ് സംഭവം. പ്രതിയെ പരപ്പനങ്ങാടി പൊലീസ് പിടികൂടി.

ഇന്ന് വൈകീട്ടാണ് സംഭവമുണ്ടായത്. കുട്ടിയെ കാണാനായി അരുണിൻ്റെ വീട്ടിലെത്തിയതായിരുന്നു മേഘ്ന. കുട്ടിയെ കാണാൻ അനുവദിക്കില്ലെന്ന് അരുൺ പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമായി. പിന്നാലെ അരുൺ യുവതിയെ കത്തി എടുത്ത് കുത്തുകയായിരുന്നു.