തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഭിന്നത പരിഹരിക്കാന്‍ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. നാളെ രാവിലെ 11ന് എഐസിസി ആസ്ഥാനത്ത് കേരള നേതാക്കളുടെ യോഗം ചേരും.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനാണ് ഹൈക്കമാന്റിന്റെ ശ്രമം. പാര്‍ട്ടിയില്‍ ഭിന്നത പുകയുന്ന സാഹചര്യത്തിലാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.
രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിക അര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് യോഗം.
കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മുന്‍ കെപിസിസി അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും. കെപിസിസി സെക്രട്ടറിമാരുടെ നിയമനം ഉള്‍പ്പെടെ ചര്‍ച്ചയാകും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അനുനയനീക്കം.





