ഭര്‍ത്താവ് വീട് വൃത്തിയാക്കിയില്ല; കഴുത്തില്‍ കത്തിക്ക് കുത്തി ഭാര്യ

0
8

വാഷിങ്ടൻ: വീട് വൃത്തിയാക്കാത്തതിനു ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച ഭാര്യ അറസ്റ്റിൽ. ഇന്ത്യക്കാരിയായ അധ്യാപിക ചന്ദ്രപ്രഭ സിങ് (44) ആണ് നോർത്ത് കരോലീനയിൽ അറസ്റ്റിലായത്. ഭർത്താവ് അരവിന്ദ് സിങ് ചികിത്സയിലാണ്.

വീട് വൃത്തിയാക്കാത്തതിനാണ് ഭാര്യ തന്നെ കുത്തിയതെന്ന് അരവിന്ദ് പൊലീസിനു മൊഴി നൽകി. എന്നാൽ, തർക്കത്തിനിടെ കത്തിയുമായി തിരിഞ്ഞപ്പോൾ അബദ്ധത്തിൽ ഭർത്താവിന്റെ ശരീരത്തിൽ കൊണ്ടെന്നാണ് ഭാര്യയുടെ മൊഴി.

വിവരമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി. അരവിന്ദിനെ പൊലീസെത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ തന്നെ മനഃപ്പൂര്‍വം കഴുത്തിൽ കുത്തിയതാണെന്നാണ് അരവിന്ദ് പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. അറസ്റ്റിലായ ചന്ദ്രപ്രഭയ്ക്ക് മജിസ്ട്രേറ്റ് ആദ്യം ജാമ്യം നിഷേധിച്ചെങ്കിലും പിന്നീട് അനുവദിച്ചു. ഭര്‍ത്താവുമായി ആശയവിനിമയം നടത്തരുതെന്ന് കോടതി നിർദേശിച്ചു.