ചാലക്കുടിയിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവ് ജീവനൊടുക്കി. വെട്ടുക്കേസിലെ പ്രതിയെ തേടിയായിരുന്നു യുവാവിനെ പൊലീസ് ചോദ്യം ചെയ്തത്. ചാലക്കുടി ചെമ്മക്കുന്നിലെ ടിപ്പർ ലോറി ഡ്രൈവർ ലിന്‍റോ ആണ് ജീവനൊടുക്കിയത്. 40 വയസായിരുന്നു.
കഴിഞ്ഞ ദിവസം ചാലക്കുടി കുറ്റിച്ചിറയിൽ യുവാവിന് വെട്ടേറ്റിരുന്നു. ഈ കേസിലെ മുഖ്യപ്രതിയുടെ സുഹൃത്തായിരുന്നു ലിന്‍റോ. മുഖ്യപ്രതിയുടെ ഒളിത്താവളം കണ്ടെത്താൻ ലിന്‍റോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി ഒളിവിൽ പോകാൻ സാധ്യതയുള്ള ഇടങ്ങളിൽ ലിന്‍റോയെ കൊണ്ടുപോയി. പ്രതിയെ സഹായിച്ച കുറ്റത്തിന് കേസെടുക്കുമെന്ന് സമ്മർദ്ദം ചെലുത്തി.
പൊലീന്‍റെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇന്നലെ രാത്രിയാണ് ചാലക്കുടി പൊലീസ് ചോദ്യം ചെയ്തു ലിന്‍റോയെ വിട്ടത്. വീടിന്‍റെ ടറസിലാണ് തൂങ്ങി മരിച്ചത്. പൊലീസുമായി ബന്ധുക്കളും നാട്ടുകാരും തർക്കമുണ്ടായി.





