റിയാദ്: സഊദിയിൽ സ്‌പോൺസർഷിപ്പ് സംവിധാനത്തെ കുറിച്ചുള്ള വാർത്തകൾ വീണ്ടും പ്രചരിക്കുന്നു. സ്‌പോൺസർഷിപ്പ് അവസാനിക്കുന്നുവെന്നും, തൊഴിലാളിക്ക് സ്വന്തമായി റീ എൻട്രി വിസ നേടാമെന്നും വിശദീകരിച്ചുകൊണ്ടുള്ള വാർത്തയാണ് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികളെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് ചിലർ പഴയ വാർത്ത വീണ്ടും പ്രചരിപ്പിക്കുന്നത്. വാർത്തയോടൊപ്പം അര നൂറ്റാണ്ട് കാലം നില നിൽക്കുന്ന കാര്യമാണ് നിലക്കുന്നതെന്നും ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പ്രമുഖ ഇംഗ്ലീഷ് പത്രംനൽകിയ റിപ്പോർട്ട് ചില മലയാള മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതോടെ യാഥാർഥ്യം ശ്രദ്ധിക്കാതെ പലരും ഇത് ഷെയർ ചെയ്ത് കൊണ്ടിരിക്കുകയാണ്. ചില മലയാള ചാനലുകൾ ഇതിന്റെ പേരിൽ കാർഡുകളും ഇറക്കി പ്രചാരണത്തിലുണ്ട്. സ്പോൺസറുടെ അനുമതി ഇല്ലാതെ ജോലി ചെയ്യാനും നാട്ടിൽ പോകാനും അനുമതിയെന്നും ഇവർ പ്രചരിപ്പിക്കുന്നു.
യഥാർത്ഥത്തിൽ 2021ൽ പുറത്ത് വന്ന വാർത്തയാണിത്. സഊദി തൊഴിൽ നിയമങ്ങൾ അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് പരിഷ്‌കരിച്ചതായും, സ്‌പോൺസർഷിപ്പ് വ്യവസ്ഥകൾക്ക് പകരം തൊഴിൽ കരാറുകൾക്ക് രൂപപ്പെടുത്തുമെന്നും അന്ന് സഊദി തൊഴിൽ സാമുഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
അന്നത്തെ വാർത്ത വായിക്കാം 👇
2021 മാർച്ച് 14 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് അന്ന് പ്രഖ്യാപിച്ചിരുന്നത്. പതിറ്റാണ്ടുകളായി സഊദിയിൽ നിലനിൽക്കുന്ന കഫാല സമ്പ്രദായം മാറുന്നതായ വാർത്ത അന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധനേടിയിരുന്നതാണ്. അന്ന് പുറത്തിറങ്ങിയ വാർത്തയാണ് ഇപ്പോൾ വീണ്ടും പ്രചരിപ്പിക്കുന്നത്.
യഥാർത്ഥത്തിൽ വാർത്തയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ രാജ്യത്ത് നിലിവിൽ വന്നിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തിലായതിന് ശേഷം എങ്ങിനെയാണ് സ്വന്തമായി റീ എൻട്രി വിസയും ഫൈനൽ എക്‌സിറ്റും നേടാൻ സാധിക്കുക എന്നതും, അതിന് അനുവദിക്കുന്ന സാഹചര്യങ്ങൾ ഏതൊക്കെ എന്നതും പിന്നീട് മന്ത്രാലയം വിശദീകരിച്ചിട്ടുമുണ്ട്.
രാജ്യത്ത് തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധങ്ങളെ തൊഴിൽ കരാറുകളിലൂടെ നിലനിറുത്തികൊണ്ടും തൊഴിലുടമയുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് 2021 ൽ തൊഴിൽ നിയമങ്ങൾ പരിഷ്‌കരിച്ചതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രലായം പ്രഖ്യാപിച്ചത്.
2021 മാർച്ചിൽ ഞങ്ങൾ പ്രസിദ്ധീകരിച്ച ഇത് സംബന്ധമായ വാർത്ത വായിക്കാം 👇
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
