റായ്പുർ: റായ്പുർ സെൻട്രൽ ജയിലിൽ കഴിയുന്ന ലഹരിമരുന്ന് കേസ് പ്രതിയുടെ വർക്കൗട്ട് വിഡിയോ പുറത്ത്. ലഹരിമരുന്ന് രാജാവെന്ന് പേരുകേട്ട രാജാ ബൈജാർ എന്ന റാഷിദ് അലിയുടെ വർക്കൗട്ട് വിഡിയോ ആണ് പുറത്തായത്. ഭീകര കുറ്റവാളികളായ രോഹിത് യാദവ്, രാഹുൽ വാൽമീകി എന്നിവരുമായുള്ള റാഷിദ് അലിയുടെ സെൽഫികളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ ജീവനക്കാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ സെൻട്രൽ ജയിൽ സൂപ്രണ്ട് ഗാർഡുമാരായ രാധേലാൽ ഖുണ്ടെയെയും ബിപിൻ ഖൽഖോയെയും സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സർവീസിൽ നിന്നും പുറത്താക്കി. അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് സന്ദീപ് കശ്യപിനെയും സസ്‌പെൻഡ് ചെയ്തു.
വിചാരണ തടവുകാരനായ ശശാങ്ക് ചോപ്രയാണ് ജയിലിലേക്ക് മൊബൈൽ ഫോൺ എത്തിച്ചതെന്ന് കണ്ടെത്തി. രണ്ട് ഡ്യൂട്ടി ഗാർഡുകളുടെ മേൽനോട്ടത്തിൽ സുഹൃത്തുക്കളുമായി സെൽഫികൾ എടുക്കാനും വ്യായാമങ്ങൾ ഉൾപ്പെടെയുള്ളവ റെക്കോർഡ് ചെയ്യാനും ഈ മൊബൈൽ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ.
വിചാരണ തടവുകാരനായ ശശാങ്ക് ചോപ്ര ജയിലിലേക്ക് മൊബൈൽ ഫോൺ എത്തിച്ചുവെന്നാണ് കണ്ടെത്തൽ. രണ്ട് ഡ്യൂട്ടി ഗാർഡുകളുടെ മേൽനോട്ടത്തിൽ സുഹൃത്തുക്കളുമായി സെൽഫികൾ എടുക്കാനും വ്യായാമങ്ങൾ ഉൾപ്പെടെയുള്ളവ റെക്കോർഡ് ചെയ്യാനും ഈ മൊബൈൽ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. ജൂലൈ 11നാണ് റാഷിദ് അലി ജയിലിൽ എത്തിയത്. ലഹരിമരുന്ന് ശൃംഖല നടത്തിയതിനും ജയിലിനുള്ളിൽ നിന്ന് പണം തട്ടിയെടുത്തതിനും ഇയാൾക്കെതിരെ കേസുകളുണ്ട്.