ക്യാംപ് നൗ: ചാംപ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാർ കളത്തിലിറങ്ങും. സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയ്ക്ക് ഒളിംപ്യാക്കോസ് ആണ് എതിരാളികൾ. മത്സരം രാത്രി 10.15ന് ബാഴ്‌സലോണയുടെ തട്ടകമായ ക്യാംപ് നൗവ്വിൽ വച്ച് നടക്കും. പരിക്കിന് ശേഷം ടീമിൽ സജീവമാകുന്ന ലാമിൻ യമാലിൻ്റെ മാജിക്കൽ ടച്ചുകളിലാണ് ആരാധകരുടെ പ്രതീക്ഷകൾ.
അതേസമയം, മറ്റ് സൂപ്പർ പോരാട്ടങ്ങളിൽ റയൽ മാഡ്രിഡ് യുവൻ്റസിനെയും ആഴ്‌സണൽ അത്ലറ്റികോ മാഡ്രിഡിനെ നേരിടും. നിലവിലെ ചാംപ്യൻമാരായ പിഎസ്‌ജിയും മാഞ്ചസ്റ്റർ സിറ്റിയും ഇൻ്റർ മിലാനും ഡോർട്ട്മുണ്ടിനും ഇന്ന് മത്സരമുണ്ട്. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 12.15നാണ് മറ്റു മത്സരങ്ങളെല്ലാം നടക്കുന്നത്.
ബൊറൂസിയ ഡോർട്ട്മുണ്ട് കോപ്പൻഹേഗനെയും, പിഎസ്‌ജി ലെവർക്യൂസനെയും, ന്യൂകാസിൽ ബെൻഫിക്കയേയും, നാപ്പോളി പിഎസ്‌വി ഐന്തോവനെയും, ഇൻ്റർ മിലാൻ യൂണിയൻ എസ്‌ജിയേയും, വില്ലാ റയൽ മാഞ്ചസ്റ്റർ സിറ്റിയേയും, ബയേൺ മ്യൂണിക്ക് ക്ലബ്ബ് ബ്രൂഗേയേയും, ചെൽസി അയാക്സിനെയും, ലിവർപൂൾ ഫ്രാങ്ക്‌ഫർട്ടിനെയും, ടോട്ടനം മൊണാക്കോയേയും, റയൽ മാഡ്രിഡ് യുവൻ്റസിനെയും നേരിടും.