തിരുവനന്തപുരം: തലസ്ഥാനത്ത് പനച്ചമൂട്ടില്‍ റോഡില്‍ നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ മീന്‍ ലോറി ഇടിച്ച് ഇരുവാഹനങ്ങൾക്കും കേടുപാടുണ്ടായി. തിരക്കുള്ള സ്ഥലമായ പനച്ചമൂടിനും -പുളിമൂട് ജംഗ്ഷനും ഇടയ്ക്കാണ് ആംബുലന്‍സ് പതിവായി പാര്‍ക്ക് ചെയ്യുന്നത്.
ഈ ആംബുലന്‍സ് റോഡില്‍ കിടക്കുന്നതുമായി ബന്ധപ്പെട്ട് പരിസരങ്ങളില്‍ നിരവധി വാഹനാപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പലതവണ പരാതിയുയർന്നെങ്കിലും ആംബുലൻസ് മാറ്റിയിടാൻ ഡ്രൈവർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നേരത്തെ രോഗികളുമായെത്തിയ ആംബുലൻസ് ഉൾപ്പടെ ഈ വാഹനത്തിൽ ഇടിച്ച് അപകടമുണ്ടായിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ റോഡില്‍ നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ മത്സ്യം കയറ്റിവന്ന ലോറി തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ മത്സ്യ വ്യാപാരികള്‍ ഇടപെട്ട് മിനി ലോറി അവിടെനിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.